India

തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി മമത സർക്കാർ ! ലൈംഗികാതിക്രമ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ബംഗാൾ പോലീസ്

തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ അസാധാരണ നടപടിയുമായി ബംഗാൾ സർക്കാർ. അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ ബന്ധുക്കളുടെ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തിരിക്കുകയാണ് ബംഗാൾ പോലീസ്.

മൂന്നു പേർ കൊല്ലപ്പെടാൻ കാരണമായ 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഈസ്റ്റ്‌ മിഡ്നാപുരിൽ താമസിക്കുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ ഇന്നലെയാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. റെയ്ഡിനൊടുവിൽ ബാലയ്ചരൺ മൈത്രി, മനോബ്രത ജാന എന്നീ നേതാക്കളെ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.അറസ്റ്റിലായ മനോബ്രത ജാനയുടെ ഭാര്യ മോനി ജാന ഉൾപ്പെടെയുള്ളവരാണ് ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പോലീസിൽ പരാതി നൽകിയത്.

അതേസമയം അറസ്റ്റിലായ പ്രതികളുമായി കൊൽക്കത്തയിലേക്കു മടങ്ങുംവഴി എൻഐഎ സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക്‌ മടങ്ങാൻ കഴിഞ്ഞത്. നേരത്തെ സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ്‌ നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ റെയ്ഡിനു പോയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

Anandhu Ajitha

Recent Posts

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

3 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

3 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ ! അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

3 hours ago

ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

3 hours ago

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

14 hours ago