Saturday, December 20, 2025

മമതയുടേത് ക്രൂരമായ ചിന്താഗതി !പെൺമക്കൾക്ക് സംരക്ഷണം ഒരുക്കുന്നതിന് പകരംഅവർ സത്യത്തെ മറച്ചുവെക്കുന്നു; രുക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല

ദില്ലി : മമതയുടേത് ക്രൂരമായ ചിന്താഗതിയാണെന്നും അവർ സത്യത്തെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു.പെൺമക്കൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ തന്നെ അനീതിക്ക് കൂട്ട് നിൽക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബലാത്സംഗം ചെയ്യുന്നവരെ സംരക്ഷിക്കാനും സത്യത്തെ മറച്ചുപിടിക്കാനും മാത്രമാണ് മമത സർക്കാർ ഇപ്പോഴും ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എപ്രകാരം ക്രൂരയായിരിക്കണമെന്ന് തെളിയിക്കാൻ മാത്രമാണ് മമത ബാനർജിക്ക് ഇതുവരെ കഴിചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊൽക്കത്തയിലെ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ ഒരു മാസത്തിലധികമായി പ്രതിഷേധ സമരം നടത്തിവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.

Related Articles

Latest Articles