Celebrity

നിത്യയൗവ്വനത്തിന് 70ാം പിറന്നാള്‍; മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകളുമായി ആരാധാകര്‍

മലയാള സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മറ്റൊരു മധുരദിനം കൂടിയാണ് ഇന്ന് മമ്മൂട്ടിയ്ക്ക്. മറ്റൊന്നുമല്ല നിത്യനായകന്റെ എഴുപതാം പിറന്നാളാണ് ഇന്ന്. അമ്പത് വര്‍ഷവും സജീവമായി തന്നെ നിലകൊണ്ട താരമായ അദ്ദേഹം തന്റെ ജീവിതത്തില്‍ ഒരു പിറന്നാള്‍ കൂടി കടന്നുപോകുന്നു. പ്രായത്തിനെന്നും വെല്ലുവിളി ഉയര്‍ത്തി യുവത്വം കാത്ത് സൂക്ഷിക്കുന്ന നടന് എഴുപത് വയസായെന്ന് വിശ്വസിക്കാന്‍ പ്രേക്ഷകര്‍ പാടുപെടുകയാണ്. ചിട്ടയായ ജീവിതശൈലിയും കഠിനമായ പരിശ്രമവും ഏതൊരാളെയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുമെന്നതിന് അദ്ദേഹത്തേക്കാള്‍ മികച്ച ഒരു ഉദാഹരണമില്ല.

നിരവധി നല്ല സിനിമകള്‍ക്കായി ഛായം പൂശാന്‍ ഭാഗ്യം സിദ്ധിച്ച ഈ കലാകാരന്റെ എഴുപതാം പിറന്നാള്‍ ആഘോഷമായി തന്നെ ആരാധകര്‍ കൊണ്ടാടുന്നു. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തന്നെ ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകള്‍ സുറുമി ഇത്തവണ നല്ലൊരു പിറന്നാള്‍ സമ്മാനമാണ് മമ്മൂക്കയ്ക്കായി കാത്തുവെച്ചത്. സ്വന്തം വിരലുകള്‍ കൊണ്ട് വാപ്പിച്ചിയെ വരക്കാന്‍ സാധിച്ച സന്തോഷത്തിലാണ് സുറുമി. സുറുമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പ്രപഞ്ചത്തിന്റെ സൂക്ഷ്മതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധത്തിലുള്ള ഒരു പോട്രേയ്റ്റില്‍ മമ്മൂക്കയുടെ വിടര്‍ന്ന കണ്ണുകളുള്ള ചിത്രം . അതാണ് സുറുമി തന്റെ വാപ്പിച്ചിക്കായി സമ്മാനിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രം ‘പുഴു’വിന്റെ സംവിധായകന്‍ ഹര്‍ഷദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സിനിമയില്‍ സൗഹൃദങ്ങള്‍ എല്ലാക്കാലത്തും കാത്തുസൂക്ഷിക്കാറുളള താരമാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട മമ്മൂക്കയുടെ സുഹൃത് ബന്ധങ്ങള്‍ ഇപ്പോഴും നല്ല രീതിയിലാണ് മുന്നോട്ടുപോവുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുളള സൗഹൃദവും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. ഏകദേശം ഒരേകാലത്ത് മലയാളത്തില്‍ തുടങ്ങിയവരാണ് മമ്മൂക്കയും ലാലേട്ടനും. സൂപ്പര്‍താര പദവിയില്‍ എത്തിയപ്പോഴും രണ്ട് പേരും അടുത്ത സുഹൃത്തുക്കളായി തന്നെ മുന്നോട്ടുപോയി. വിജയമായാലും പരാജയമായാലും ഞങ്ങള്‍ തമ്മില്‍ സിനിമകളെ കുറിച്ച് അധികം സംസാരിക്കില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്റെ സിനിമകളെ കുറിച്ചുളള അഭിപ്രായങ്ങള്‍ മറ്റുളളവരോട് മമ്മൂക്ക പറയാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന് പുറമെ ഇന്‍ഡസ്ട്രിയില്‍ മമ്മൂക്കയുടെ അടുത്ത സുഹൃത്തുക്കള്‍ നിരവധിയുണ്ട്. വലിപ്പ ചെറുപ്പം നോക്കാതെയാണ് സഹപ്രവര്‍ത്തകരോട് സൂപ്പര്‍ താരം ഇടപഴകാറുളളത്. മുന്‍നിര സംവിധായകര്‍ക്ക് പുറമെ നിരവധി പുതുമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിുണ്ട് മമ്മൂട്ടി. പുതുമുഖ സംവിധായകരെ മലയാളത്തില്‍ പരിചയപ്പെടുത്തിയ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നടന്‍ കൂടിയാണ് മമ്മൂട്ടി

B4 Admin

Recent Posts

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

3 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

3 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

3 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

16 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

18 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

18 hours ago