Cinema

വേദന സഹിച്ച് മെഗാസ്റ്റാർ അഭിനയിച്ചത് 21 വർഷം: ഒടുവിൽ തുറന്ന് പറഞ്ഞ് മമ്മുട്ടി

മലയാള സിനിമയുടെ സ്വകാര്യ അഹങ്കമാണ് മെഗാസ്റ്റാർ മമ്മുട്ടി. ഓരോ ചിത്രങ്ങളിലേയും അഭിനയ മികവ് കൊണ്ട് എന്നും വിസ്‌മയിപ്പിച്ചിട്ടേ ഉള്ളു അദ്ദേഹം. ആരാധകർ സൂപ്പർ സ്റ്റാർകളുടെ ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ആക്ഷൻ തന്നെയാണ്. എന്നാൽ അതിനു പിന്നിലുള്ള കഷ്ട്ടപ്പാടുകൾ പൊതുവെ ആരും അറിയാറില്ല. എന്നാൽ അങ്ങനെയുള്ള ഒരു ആക്ഷൻ രംഗത്തിൽ സംഭവിച്ച ഒരു നഷ്ട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മമ്മുട്ടി ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയ കാര്യം പറഞ്ഞത്.

21 വർഷം മുൻപ് ഇടതുകാലിന്റെ ലി​ഗമെന്റ് പൊട്ടിയതിനെ തുടർന്ന് വേദന സഹിച്ചാണ് ജീവിക്കുന്നതെന്നാണ് മമ്മുട്ടി പറയുന്നത്. സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. ഓപ്പറേഷൻ ചെയ്ത് കാൽ വീണ്ടും ചെറുതായാൽ ആളുകൾ കളിയാക്കുമെന്നും അതുകൊണ്ടാണ് ചെയ്യാത്തതെന്നുമാണ് താരം പറഞ്ഞത്. ഈ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മമ്മുട്ടിയുടെ വാക്കുകളാണ്. കൂടാതെ താരത്തിന് പരുക്കുപറ്റിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയാണ് പ്രേക്ഷകർ. ദാദാ സാഹിബ് സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ പരുക്കാണെന്നാണ് ആരാധകർ പറയുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഡ്യൂപ്പില്ലാതെ എടുത്തുചാടിയപ്പോഴുണ്ടായ അപകടമാണ്.

B4 Admin

Share
Published by
B4 Admin
Tags: mammootty

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

5 hours ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

6 hours ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

7 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

7 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

7 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

19 hours ago