മലയാള സിനിമയുടെ സ്വകാര്യ അഹങ്കമാണ് മെഗാസ്റ്റാർ മമ്മുട്ടി. ഓരോ ചിത്രങ്ങളിലേയും അഭിനയ മികവ് കൊണ്ട് എന്നും വിസ്‌മയിപ്പിച്ചിട്ടേ ഉള്ളു അദ്ദേഹം. ആരാധകർ സൂപ്പർ സ്റ്റാർകളുടെ ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ആക്ഷൻ തന്നെയാണ്. എന്നാൽ അതിനു പിന്നിലുള്ള കഷ്ട്ടപ്പാടുകൾ പൊതുവെ ആരും അറിയാറില്ല. എന്നാൽ അങ്ങനെയുള്ള ഒരു ആക്ഷൻ രംഗത്തിൽ സംഭവിച്ച ഒരു നഷ്ട്ടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മമ്മുട്ടി ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയ കാര്യം പറഞ്ഞത്.
21 വർഷം മുൻപ് ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയതിനെ തുടർന്ന് വേദന സഹിച്ചാണ് ജീവിക്കുന്നതെന്നാണ് മമ്മുട്ടി പറയുന്നത്. സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. ഓപ്പറേഷൻ ചെയ്ത് കാൽ വീണ്ടും ചെറുതായാൽ ആളുകൾ കളിയാക്കുമെന്നും അതുകൊണ്ടാണ് ചെയ്യാത്തതെന്നുമാണ് താരം പറഞ്ഞത്. ഈ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മമ്മുട്ടിയുടെ വാക്കുകളാണ്. കൂടാതെ താരത്തിന് പരുക്കുപറ്റിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയാണ് പ്രേക്ഷകർ. ദാദാ സാഹിബ് സിനിമയുടെ ചിത്രീകരണത്തിനിടെ പറ്റിയ പരുക്കാണെന്നാണ് ആരാധകർ പറയുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഡ്യൂപ്പില്ലാതെ എടുത്തുചാടിയപ്പോഴുണ്ടായ അപകടമാണ്.

