Cinema

കാലം ഇങ്ങനെ മുന്നോട്ടു ഉരുളും…മാറാതെ എന്നും ഇങ്ങനെ ഈ മനുഷ്യൻ: മമ്മൂട്ടിയുടെ പുതിയ ഫോട്ടോ കണ്ട് കണ്ണുതള്ളി ആരാധകർ

സോഷ്യൽ മീഡിയയ്ക്ക് തീ പിടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ഒരു വൻപരിപാടി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രവലിയ അഗ്നിപർവ്വതം ആവുമെന്ന് കരുതിയില്ല എന്ന് പറഞ്ഞതുപ്പോലെ ആണ് ആരാധകർ. മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ഇത്ര ഓളം ഉണ്ടാക്കാനുള്ള കാരണം. അതീവ സ്റ്റൈലിഷ് ലുക്കിലുള്ളതാണ് മമ്മുട്ടിയുടെ ചിത്രം. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം ആരാധകരുടെ മാത്രമല്ല സിനിമാ താരങ്ങളുടേയും മനസു കീഴടക്കുകയാണ്.

വെള്ള ടീ ഷർട്ടും, പാന്റും ധരിച്ച് ചുമരിൽ ചാരി നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന അടിക്കുറിപ്പിലാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചത്. ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആണെകിലും ഇത് കണ്ടപ്പോൾ ഇന്നത്തെ ദിവസം കളർ ആയി എന്ന് തുടങ്ങുന്ന കമെന്റുകളാണ് വരുന്നത്. ഒപ്പം ദുൽഖറും രംഗത്ത് എത്തി. ചക്രവർത്തി എന്നാണ് വാപ്പിച്ചിയുടെ ചിത്രത്തിന് ദുൽഖർ കുറിച്ചത്. എങ്ങനെയാണ് അദ്ദേഹം ചെറുപ്പമായിരിക്കുന്നത് എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. കൂട്ടത്തില്‍ ഗായകന്‍ വിജയ് യേശുദാസിന്റെ കമന്റാണ് ചിരിയുണര്‍ത്തുന്നത്. ‘ഇങ്ങേരുടെ ഒരു കാര്യം, നമ്മളൊക്കെ വെറുതെ’ എന്നാണ് വിജയ് യേശുദാസ് പറയുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ‘അറിയാത്തതു കൊണ്ട് ചോദിക്കുവാ ഇതെന്തു ഭാവിച്ചാണ് ഞങ്ങൾ ചെറുപ്പക്കാർക്ക് ജീവിക്കണ്ടേ ചുള്ളൻ മമ്മൂക്ക’ എന്നാണ് മറ്റൊരു കമന്റ്. എന്തായാലും ആരാധകർ ചിത്രം ആഘോഷമാക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

2 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

4 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

16 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

16 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

24 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

2 days ago