Thursday, December 18, 2025

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മാന്നാർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പാണ്ടനാട് പടിഞ്ഞാറ് വെട്ടിപ്പുഴയിൽ വീട്ടിൽ അനന്തുവാണ് അറസ്റ്റിലായത്.

തിരുവല്ലയിലെ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയെ പരിചയപ്പെടുകയും തുടർന്ന് പ്രതി ഫോൺ നമ്പർ വാങ്ങി ചാറ്റിങ് ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ ബുധനാഴ്ച പരീക്ഷക്ക് സ്കൂളിൽ കൊണ്ടുവിടാമെന്ന് വ്യാജേന പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ പരീക്ഷ കഴിഞ്ഞ് തിരികെയെത്തിയ പെൺകുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി. തുടർന്ന്, ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനം വിവരം പുറത്തറിയുന്നത്. തുടർന്ന്, മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

 

Related Articles

Latest Articles