ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി ടൂറിസം മേഖലയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. സംഭവത്തിൽ ഫോർട്ട്കൊച്ചി തുരുത്തിയിൽ താമസിക്കുന്ന ഷിനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ വി.എസ്. ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. വാസ്കോഡ ഗാമ സ്ക്വയറിൽ ഫാൻസി കച്ചവടം നടത്തുകയായിരുന്നു ഇയാൾ.
എസ്.ഐ സന്തോഷ് മോൻ, സിവിൽ പൊലീസ് ഓഫിസർ സമീർ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. അതേസമയം പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി ടൂറിസം മേഖലയിൽ പൊലീസ് പരിശോധന നടപടി ശക്തമാക്കിയിട്ടുണ്ട്.

