CRIME

സുഹൃത്തിനെ വിളിച്ചുവരുത്തി തലയറുത്ത് കൊന്നു, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്

ലക്നൌ: മദ്യപിക്കാൻ വിളിച്ചുവരുത്തിയ സുഹൃത്തിന്റെ തലയറുത്ത് മാറ്റിയതിന് ശേഷം മൃതദേഹത്തിനൊപ്പം യുവാവ് കിടന്നുറങ്ങി. രാവിലെ തല ചവറുകൂനയിൽ കളഞ്ഞു. കൊലപാതകം നടന്ന് പിറ്റേന്ന് രാവിലെയാണ് അറുത്തെടുത്ത തല ചവറുകൂനയിൽ തള്ളിയത്. പ്രതി സന്ദീപ് മിശ്ര ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട പ്രമോദ് കുമാർ പ്രതി മിശ്രയുടെ സീനിയർ ആണ്. തന്നെ പറ്റിയുളള പരാതികൾ പ്രമോദ് സീനിയർ ഉദ്യോഗസ്ഥരോട് പറയുന്നതിൽ മിശ്ര അസ്വസ്ഥനായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. 300 കിലോമീറ്റർ അകലെ കാസ്ഗഞ്ചിൽ താമസിക്കുന്ന പ്രമോദ് കുമാറിന്റെ ഭാര്യ ഭർത്താവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. തിങ്കളാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അറിഞ്ഞിരുന്നു. ഇതോടെ പ്രതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. സ്ത്രീ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോൾ രക്തം കാണുകയും ഉടൻ പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം പുറത്തറിഞ്ഞെന്ന് മനസ്സിലായതോടെ സന്ദീപ് മിശ്ര തന്റെ വീടിന് സമീപത്ത് നിന്ന് ഒളിച്ചോടുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്.

പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാക്ടറിയിലെ സഹപ്രവർത്തകർ എന്ന നിലയിലാണ് ഇരുവരും ആദ്യം അടുപ്പത്തിലായത്. മെഷീൻ തകരാറിലായതിന് സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാർ അടുത്തിടെ നടത്തിയ വഴക്ക് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി.

ഞായറാഴ്ച സന്ദീപ്, പ്രമോദ് കുമാറിനെ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു. മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ മൃതദേഹവുമായി ഉറങ്ങി, പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിയുകയായിരുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് തിങ്കളാഴ്ച ഏറെക്കുറെ വീടിനടുത്ത് ചുറ്റിത്തിരിയുകയായിരുന്നു സന്ദീപ് മിശ്ര.

B4 Admin

Share
Published by
B4 Admin
Tags: crimemurder

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

6 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

7 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

7 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

7 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

8 hours ago