Monday, December 15, 2025

കഞ്ചാവടിച്ച് കിളി പോയി; യുവാവ് സ്വന്തം ലിംഗം മുറിച്ചു കളഞ്ഞു; ഛേദിക്കപ്പെട്ട ഭാഗം ഉറുമ്പുകൾ കടിച്ചു; അപൂർവ്വ സംഭവമെന്ന് ഡോക്ടർമാർ

ബാങ്കോക്ക് :തായ്‌ലൻഡിൽ കഞ്ചാവ് ഉപയോഗിച്ച് തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ലിംഗം മുറിച്ചുമാറ്റി. 23 കാരനായ യുവാവ് രണ്ട് വർഷത്തോളമായി കഞ്ചാവ് ഉപയോഗത്തിന് അടിമയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സംഭവം.

2 ​ഗ്രാം കഞ്ചാവ് ഉപയോ​ഗിച്ച യുവാവിന് ഒരു മണിക്കൂറിന് ശേഷം ലൈംഗികമായി ഉത്തേജിപ്പിക്കാതെ തന്നെ തുടർച്ചയായി രണ്ട് മണിക്കൂർ നേരത്തോളം ലിംഗോദ്ധാരണമുണ്ടായി.

എന്നാൽ ഇതിന് ശേഷം ലിംഗത്തിന് കഠിനമായ വേദന യുവാവിന് അനുഭവപ്പെട്ടു. ഇതോടെ വേദന മാറാൻ കത്രിക ഉപയോഗിച്ച് ലിംഗത്തിന്റെ തൊലി പലതവണ മുറിച്ച് മാറ്റിയ യുവാവ് പിന്നീട് ലിംഗം പൂർണ്ണമായും ഛേദിക്കുകയായിരുന്നു.

ഇതേ തുടർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും രക്തസ്രാവം നിലയ്ക്കാത്തതിനെ തുടർന്നാണ് യുവാവ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിൽ എത്തിയപ്പോൾ യുവാവിന്റെ ലിം​ഗം പൂർണമായും മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഛേദിക്കപ്പെട്ട ഭാഗം ഉറുമ്പുകൾ കടിച്ചിരുന്നുവെന്നും യുവാവിനെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.

അതേസമയം ഈ ഒരു സംഭവം അപൂർവ്വ കേസാണെന്നാണ് എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലെ ​ഗവേഷകൻ നന്തനൻ ജെങ്‌സുബ്‌സന്ത് പറഞ്ഞത്.

മാത്രമല്ല കഞ്ചാവ് മൂലമുണ്ടാകുന്ന മാനസികരോഗം കഞ്ചാവിന്റെ പ്രതികൂല ഫലമാണെന്നും ഇത് ചിലപ്പോൾ സ്വന്തം ജീവിതം തന്നെ അപകടത്തിൽ ആക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles