കോട്ടയം: മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങി മരിച്ച നിലയില്‍. മണര്‍ക്കാട് സ്വദേശി നവാസ് ആണ് മരിച്ചത്. പോലീസ് സ്റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പാണ് ആത്മഹത്യ. ചൊവ്വാഴ്ച്ച രാവിലെ 9 മണിക്കായിരുന്നു സംഭവം.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു നവാസിനെ മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായോയെന്ന് അന്വേഷണം ആരംഭിച്ചു. കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും ബെഹ്റ അറിയിച്ചു.

