തിരുവനന്തപുരം: നെടുമങ്ങാട് അഴിക്കോടിൽ യുവാവിനെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചതായി പരാതി. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചത്.
സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇരുവരുടെയും കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതേതുടർന്ന് അക്രമി സംഘത്തില്‍ മാലിക്ക് ഉണ്ടെന്നാരോപിച്ചായിരുന്നു യുവാവിനെ ഇവർ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
തുടർന്ന് മർദ്ദനമേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം തലസ്ഥാനത്ത് ഗുണ്ടാക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്.

