Fireforce
ന്യൂയോർക്ക്: ഭിത്തിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം കേട്ട് എത്തിയ അഗ്നിശമനസേന (Fire Force) കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഭിത്തിക്കുള്ളിൽ നിന്ന് ഇടിക്കുന്ന മട്ടിലുള്ള ശബ്ദവും, നിലവിളിയും നിരന്തരം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അഗ്നിശമനസേന ന്യൂയോർക്കിലെ ഒരു തീയേറ്ററിൽ എത്തിയത്. തിയേറ്ററിനുള്ളിലെ ഒരു ഭിത്തിയിൽ യുവാവ് കുടുങ്ങിപ്പോവുകയായിരുന്നു.
ന്യൂയോർക്കിലെ സിറാക്കൂസിലെ ഒരു തിയേറ്ററിലാണ് വിചിത്രമായ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് ഇയാൾ തിയേറ്ററിനുള്ളിലെ ഭിത്തിയിൽ കുടുങ്ങിയത് . രണ്ട് ദിവസത്തോളമായി ഭിത്തിയിൽ കുടുങ്ങിയ യുവാവ് നിലവിളിക്കുന്ന ശബ്ദമാണ് തിയേറ്റർ അൽപ്പം ഭയത്തോടെ കേട്ടത്. ചുമരിൽ ഇടിക്കുന്നതും സഹായത്തിനായി നിലവിളിക്കുന്നതും കേൾക്കുന്നുവെന്നാണ് അവർ പറഞ്ഞത്.
2-3 ദിവസം മുമ്പ് തിയേറ്ററിൽ എത്തിയതാണിയാൾ. എന്നാൽ ഭിത്തിക്കുള്ളിൽ ഇയാൾ എങ്ങനെ അകപ്പെട്ടുവെന്നത് വ്യക്തമല്ല. ഭിത്തിയുടെ ഏത് ഭാഗത്താണ് യുവാവ് കുടുങ്ങിയത് എന്ന് അറിയാൻ അഗ്നിശമന സേനാംഗങ്ങൾ ഭിത്തിയിൽ ഒരു ദ്വാരം ഉണ്ടാക്കി ഫൈബർ-ഒപ്റ്റിക് ക്യാമറ സ്ഥാപിച്ചു . ഇതനുസരിച്ച് ഭിത്തി ശ്രദ്ധാപൂർവ്വം മുറിച്ചശേഷം യുവാവിനെ മോചിപ്പിച്ചു. സാരമായ പരിക്കുകളേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ബോധം വന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ സാധിക്കുകയുള്ളു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…