Kerala

ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമൻ നായർ (62) ആണ് മരിച്ചത്. തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് വെൽഡിംഗ് വർക്ക് ഷോപ്പുടമയായ പുരുഷോത്തമൻ നായരുടെ മരണം. വർക്ക് ഷോപ്പിന് സമീപത്തെ പുളിമരത്തിൽ കയറിയാണ് സമീപത്തെ മാവിൽ നിന്ന് മാങ്ങ പറിക്കാൻ ശ്രമിച്ചത്. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പു തോട്ടി മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനിൽ നിന്ന്തട്ടുകയും ഷോക്കേറ്റ് തത്ക്ഷണം പുരുഷോത്തമൻ നായർ മരിക്കുകയും ചെയ്തു.

ഇന്നലെ ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും മരിച്ചിരുന്നു. 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ഈ മരണങ്ങളും. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപത്തായിരുന്നു അപകടം. പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറികുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തിൽ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലായിരുന്നു. കെഎസ്ഇബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇരുവരുടെയും അടുത്തേക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പോലും എത്താൻ സാധിച്ചത്. സംഭവ സമയം ശക്തമായ മഴയും ഉണ്ടായിരുന്നു. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകി.

admin

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

20 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

23 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

1 hour ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

1 hour ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

1 hour ago