Sunday, January 4, 2026

ജപ്തി നടപടി ഭയന്ന് ഗൃഹനാഥൻ തീ കൊളുത്തി മരിച്ചു, താനല്ല തീ കൊളുത്തിയതെന്ന് മരണമൊഴി

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ രാജന്‍ ആരോപിച്ചിരുന്നു. രാജന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കരപോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ആറ് മാസം മുന്‍പ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Related Articles

Latest Articles