International

കാമുകിയെ ക്രൂരമായി മർദ്ദിച്ചു; യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ; താരത്തെ പുറത്താക്കി യുണൈറ്റഡ്

കാമുകിയുടെ പീഡന പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ യുവ ഇംഗ്ലണ്ട് താരം മേസൺ ഗ്രീൻവുഡ് (Mason Green wood) അറസ്റ്റിൽ. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസാണ് 20കാരനായ താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പൊലീസ് ഇത്​ ഔദ്യോഗികമായി സ്​ഥിരീകരിച്ചു.

ഇന്നലെയാണ് ഗ്രീൻവുഡിന്റെ കാമുകി താരത്തിനെതിരെ ഗുരുതര ആരോപണവുമായി ഇൻസ്ഗ്രാമിൽ പോസ്റ്റുമായി വന്നത്. താരം തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന തരത്തിൽ “നോക്കൂ മേസൺ ഗ്രീൻവുഡ്‌ എന്താണ് എന്നോട് ചെയ്തതെന്ന്” എന്ന് പറഞ്ഞായിരുന്നു വിഡിയോകളും ഫോട്ടോസുമടക്കം ഇര പോസ്റ്റ് ചെയ്തത്. വായില്‍ നിന്ന് ചോരയൊലിക്കുന്ന വീഡിയോ അടക്കം ഞെട്ടിക്കുന്ന വീഡിയോകളാണ് ഹാരിയറ്റ് പുറത്തുവിട്ടത്. മേസണ്‍ ഗ്രീന്‍വുഡ് എന്നോട് ചെയ്ത് എന്താണെന്ന് അറിയണമെന്നുള്ളവര്‍ ഈ വീഡിയോയും ദൃശ്യങ്ങളും കാണുക എന്ന അടിക്കുറിപ്പോടെയാണ് ഹാരിയറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടത്.

അതേസമയം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗ്രീൻവുഡ് ക്ലബിനൊപ്പം ഉണ്ടാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും അറിയിച്ചു. താരം ടീമിനൊപ്പം പരിശീലനം നടത്തുകയോ കളിക്കുകയോ ചെയ്യില്ല. സംഭവത്തിൽ ക്ലബ് സ്വമേധയാ അന്വേഷണം നടത്തുമെന്നും യുണൈറ്റഡ് വ്യക്തമാക്കി.

admin

Recent Posts

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

11 mins ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

38 mins ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

46 mins ago

മനുഷ്യവിരലിന് പിന്നാലെ ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാര ! പരാതിയുമായി യുവതി

നോയിഡ: ഓൺലൈൻ വഴി ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്ന് പഴുതാരയെ കിട്ടിയതായി വിവരം. നോയിഡ സ്വദേശിയായ ദീപ ദേവി ഓൺലൈനിൽ…

55 mins ago

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

2 hours ago