Tuesday, December 23, 2025

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകിട്ട് 05 മണി മുതൽ ദർശനം

പത്തനംതിട്ട: മണ്ഡലകാല പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. നാളെ മുതൽ തീർത്ഥാടനം ആരംഭിക്കും.

പുതിയതായി തിരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേക അവരോധന ചടങ്ങുകൾ ഇന്ന് നടക്കും. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-ന് നട അടയ്‌ക്കും.

അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേന ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles