General

മോദിക്ക് വോട്ട് ചെയ്യാന്‍ വിദേശത്തെ ജോലി രാജിവച്ച് പ്രവാസി

മംഗലൂരു: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ച പ്രവാസിയായ സുധീന്ദ്ര ഹെബ്ബാറാണ് ഓസ്ട്രേലിയയിലെ ജോലി രാജിവച്ച് വോട്ട് ചെയ്യാന്‍ വേണ്ടി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
സുധീന്ദ്ര ഹെബ്ബാര്‍ തന്‍റെ സിഡ്‍നി വിമാനത്താവളത്തിലെ സ്ക്രീനിങ് ഓഫീസര്‍ ജോലി രാജിവച്ചാണ് മടങ്ങിയെത്തിയത്.മോദി ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാക്കാന്‍ താന്‍ വോട്ടുചെയ്യുമെന്നാണ് ഇയാള്‍ പറയുന്നത്. ഇന്നലെ മംഗലൂരുവില്‍ നരേന്ദ്ര മോദിയുടെ റാലിയിലും ഹെബ്ബാര്‍ പങ്കെടുത്തിരുന്നു.

ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെയായിരുന്നു ഹെബ്ബാറിന് അവധി ലഭിച്ചത്.എന്നാല്‍ വോട്ട് ചെയ്യണമെങ്കില്‍ അവധി നീട്ടിക്കിട്ടണം. ഈസ്റ്റര്‍, റംസാന്‍ അവധി കാരണം എയര്‍പോര്‍ട്ടില്‍ വലിയ തിരക്കാണ് എന്നതുകാരണം അവധി നീട്ടാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് ഇയാള്‍ ജോലി രാജിവക്കാന്‍ തീരുമാനിച്ചത്.

സിഡ്‍നിയില്‍ എല്ലാവരും ഇന്ത്യയെ പുകഴ്‍ത്തുകയാണെന്നും ഇതിന് കാരണം നരേന്ദ്ര മോദിയാണെന്നും സുധീന്ദ്ര വിശ്വസിക്കുന്നു. അതിര്‍ത്തിയില്‍ പോകാന്‍ കഴിഞ്ഞില്ലെന്നും അതിന് പകരം ജനാധിപത്യ അവകാശം വിനിയോഗിക്കുകയാണ് താന്‍ ചെയ്യുന്നതെന്നും ഇയാള്‍ പറയുന്നു.

B4 Admin

Recent Posts

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

9 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

10 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

10 hours ago

ആകാശത്ത് ചോരപ്പുഴയൊഴുകിയ നിമിഷങ്ങള്‍. ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും 180 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്റെ സാഹസികത

മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…

11 hours ago

ശബരിമല നെയ്യ് ക്രമക്കേട്. 2.27 കോടിയുടെ വെട്ടിപ്പ്. എസ്ഐടി റെയ്ഡില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…

11 hours ago

ചിരിപ്പിച്ച പ്രിയനടന് നീതി. കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…

12 hours ago