Featured

കാപ്പൻ കോൺഗ്രസിൽ എത്തിയത് സിപിഎമ്മിന് വേണ്ടിയോ ?

കാപ്പൻ കോൺഗ്രസിൽ എത്തിയത് സിപിഎമ്മിന് വേണ്ടിയോ ? | Mani C Kappan

സംസ്ഥാനത്ത് മുഴുവന്‍ തകര്‍ന്ന് അടിഞ്ഞപ്പോഴും പാലായില്‍ കേരള കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് അണികള്‍ വലിയ ആവേശത്തോടെയായിരുന്നു കണ്ടത്. മാണി സി കാപ്പനെ കോണ്‍ഗ്രസുകാര്‍ സ്വന്തം നേതാവിനെ പോലെ കൊണ്ട് നടക്കുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ ചില മാസങ്ങള്‍ കഴിഞ്ഞതോടെ മാണി സി കാപ്പനും പാലായിലെ കോണ്‍ഗ്രസുകാരും തമ്മില്‍ ഇടയുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതില്‍ നേട്ടം കൊയ്യാന്‍ ഒരുങ്ങുന്നതാവട്ടെ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എമ്മും.

മാണി സി കാപ്പനുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പാലാ മണ്ഡലത്തിലെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇവര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരും. മണ്ഡലം ഭാരവാഹികളായിരുന്നവര്‍ അടക്കമുള്ള വന്‍ നേതൃനിരയാണ് കോണ്‍ഗ്രസില്‍ നിന്നും ജോസ് കെ മാണിയുടെ പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടി വിട്ട് വരുന്നവര്‍ക്ക് ഗംഭീര സ്വീകരണമാണ് പാലായില്‍ കേരള കോണ്‍ഗ്രസ് എം ഒരുക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി, മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴിക്കാന്‍ എംപി, ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ജയരാജ് മറ്റ് മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാവും നേതാക്കള്‍ക്ക് സ്വീകരണം. മാണി സി കാപ്പനെതിരെ വന്‍ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. വിജയിച്ച് കഴിഞ്ഞതോടെ ഏകാധിപത്യ പ്രവണതായാണ് മാണി സി കാപ്പന്‍ കാണിക്കുന്നതെന്നാണ് ഇവരുടെ പ്രധാനം ആരോപണം.

മണ്ഡലത്തിലെ ഒരു പ്രവര്‍ത്തനങ്ങളിലും മുന്നണി നേതാക്കളുമായി സഹകരിക്കാന‍് മാണി സി കാപ്പന്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ പൂര്‍ണ്ണമായും അവഗണിക്കുന്ന രീതിയാണ് കാപ്പന്റേത്. തന്റെ അടുപ്പക്കാര്‍ക്ക് മാത്രമാണ് അദ്ദേഹം പരിഗണന നല്‍കുന്നത്. കാപ്പന്റെ മാത്രം കരുത്തില്‍ അല്ല പാലായില്‍ അദ്ദേഹത്തിന് വിജയിക്കാന‍് സാധിച്ചത്. തങ്ങള്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ തകര്‍ക്കുന്ന സമീപനമാണ് മാണി സി കാപ്പന്‍ നടത്തുന്ന്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും അതിനെ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ല. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മിലുടെ ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ച് കിടപ്പാണെന്നും പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. വികസനത്തില്‍ പാലാ മണ്ഡലത്തിന് സ്വന്തമായി ഒരു മുന്നേറ്റം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. യുഡിഎഫ് എംഎല്‍എയായി വിജയിച്ചതോടെ മാണി സി കാപ്പന്‍ മണ്ഡലത്തെ തിരിഞ്ഞ് നോക്കാറേയില്ല. സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം. കോണ്‍ഗ്രസിനെ ഇല്ലാതാക്കി പാലാ കേന്ദ്രീകരിച്ച് സ്വന്തം പാര്‍ട്ടി വളര്‍ത്തി കൊണ്ടുവരാനാണ് മാണി സി കാപ്പന്‍ ശ്രമിക്കുന്നത്. നേതാക്കളെ വരുതിയിലാക്കാന്‍ വലിയ തോതിലുള്ള വാഗ്ദാനങ്ങളും അദ്ദേഹം നല്‍കുന്നു. എന്‍സിപിയെ പിളര്‍ത്തി യുഡിഎഫിലേക്ക് വന്ന് മാണി സി കാപ്പന്‍ കോണ്‍ഗ്രസിനേയും ഹൈജാക്ക് ചെയ്യാനാണ് കാപ്പന്‍ ശ്രമിക്കുന്നത്. കാപ്പന്റെ കയ്യിൽ നിന്നും പണം വാങ്ങി പാലായിലെ ഒരുവിഭാഗം കോൺഗ്രസ് നേതൃത്വം തന്നെ പാർട്ടിയെ ഒറ്റിക്കൊടുക്കുകയാണ് എന്നും പാർട്ടി വിട്ട നേതാക്കൾ ആരോപിക്കുന്നു

Anandhu Ajitha

Recent Posts

ഇന്ത്യൻ മാതൃകയിൽ തിരിച്ചടിക്കൊരുങ്ങി അഫ്‌ഗാനിസ്ഥാൻ ! കുനാർ നദിയിൽ ഡാം നിർമ്മിക്കും ; പാകിസ്ഥാൻ വരണ്ടുണങ്ങും

അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…

50 minutes ago

കേരള സർവകലാശാലയിലും മുട്ട് മടക്കി സംസ്ഥാനസർക്കാർ ! ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദത്തിലായ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ മാറ്റി

തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…

2 hours ago

സിഡ്‌നി ജിഹാദിയാക്രമണം! മുഖ്യപ്രതി നവീദ് അക്രത്തിന് ബോധം തെളിഞ്ഞു; വെളിവാകുന്നത് ഐസിസ് ബന്ധം; ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…

2 hours ago

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ ഭയക്കാതെ സർക്കാർ I DOLLAR RUPEE RATE

ഡോളർ ശക്തി പ്രാപിക്കുമ്പോൾ ബദൽ നടപടികളുമായി നരേന്ദ്രമോദി ! രൂപ അടിസ്ഥാനമാക്കി കൂടുതൽ രാജ്യങ്ങളുമായി പണമിടപാട് ! ഇന്ത്യൻ രൂപയ്‌ക്കെതിരെ…

2 hours ago

സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ മാത്രം ഓടിയ വാഹനം അപകടത്തിൽ പെട്ടതെങ്ങനെ ? CAR ACCEDENT

ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചത് എങ്ങനെ ? അട്ടിമറി സംശയിച്ച് പോലീസ് ? അപകടത്തിൽപ്പെട്ടത് സർവീസ് കഴിഞ്ഞ് 500 കിലോമീറ്റർ…

3 hours ago

പതിനായിരങ്ങൾ ഒത്തു ചേർന്ന പരിപാടിയിൽ ഡ്യുട്ടിക്കിട്ടത് 2 പോലീസുകാരെ മാത്രം ! പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരുടെ സുരക്ഷയ്ക്ക് കൊടുത്തത് പുല്ല് വിലയോ ? വൻ വിമർശനം

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

3 hours ago