Saturday, December 13, 2025

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജി വച്ചു ! ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പൂരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് രാജി എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. ഇന്ന് വൈകുന്നേരത്തോടെ , ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. ഇന്ന് രാവിലെ ദില്ലിയിൽ എത്തിയ ബിരേന്‍ സിങ് അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന കലാപത്തെ പൂർണ്ണമായും ശമിപ്പിക്കാൻ കഴിയാത്തതും രാജിയിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്‌. അതേസമയം, മണിപ്പൂരിന്റെ നല്ല ഭാവിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാര്‍ക്കോ ടെററിസം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്‌ക്കെതിരേ ശക്തമായി നിലപാട് സ്വീകരിക്കുമെന്നുമാണ്‌ അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles