ദില്ലി : മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി ബിഐ ക്ക് മുന്നിൽ ഹാജരായില്ല.ബജറ്റ് തയ്യാറാക്കേണ്ടുന്നതിനാൽ സമയം നീട്ടി ചോദിച്ചിരിക്കുകയാണ് സിസോദിയ.
ഇന്നാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാനിരുന്നത്. കേസിൽ സിബിഐ തയ്യാറാക്കിയ എഫ് ഐ ആറിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിസോദിയ അടക്കമുള്ളവർക്കെതിരെ കേസ് ചുമത്തിയത്.
കേസിൽ നിലവിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനീഷ് സിസോദിയയുടെ വീട്ടിലും ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ.

