മലയാളത്തിന്റെ സ്വന്തം മഞ്ജജുവിന് ഇന്ന് പിറന്നാള്‍. 43ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ നേരുകയാണ് സഹതാരങ്ങളും സോഷ്യല്‍മീഡിയയും. ‘നീ എന്റെ ഗാഥാ ജാം മാത്രമല്ല എന്റെ നിധിയാണ്’ എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് കുറിച്ചത്.
‘കഠിനമായ വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ല,എനിക്കറിയാം,പക്ഷേ അത് പ്രസന്നതയോടെ കേട്ട് നിന്റെ ജോലിയില്‍ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി. ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവില്‍ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയില്‍ നിന്റെ വളര്‍ച്ചയില്‍ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു’ എന്നും ഗീതു പോസ്റ്റില്‍ പറയുന്നു.
‘ഹാപ്പി ബെര്‍ത്ത്ഡേ എം,ലവ് യു’ എന്നാണ് പൂര്‍ണ ഇന്ദ്രജിത്ത് ആശംസകള്‍ നേര്‍ന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങളും സെലിബ്രിറ്റികളുമാണ് മഞ്ജുവിന് ആശംസകളുമായി രംഗത്തെത്തിയത്. അനുശ്രീ,രമേഷ് പിഷാരടി,സംയുക്തവര്‍മ തുടങ്ങി അനേകം പേരാണ് മഞ്ജുവിന്റെ ജന്മദിനത്തില് സന്തോഷങ്ങള്‍ പങ്കുവെച്ചത്.

