സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിക്ക് കടുത്ത വിമർശനങ്ങൾ ഉയരുന്നു. ഹോം എന്ന സിനിമയെ തഴഞ്ഞതിനെതിരെ സിനിമ മേഖലയിൽ നിന്നും നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും, മഞ്ജുപിളളയെ മികച്ച നടിയായി പരിഗണിക്കാത്തതിലും ശക്തമായി വിമർശനം ഉയരുകയാണ്. എന്നാൽ, സിനിമയെ പൂര്‍ണ്ണമായി ജൂറി തളളി കളഞ്ഞിരിക്കുകയാണ്.
ലൈംഗിക പീഡന പരാതി നേരിടുന്ന വിജയ് ബാബുവാണ് ഹോം നിര്‍മ്മിച്ചിരിക്കുന്നത്.അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ‘ഹോം ജൂറി കണ്ടിട്ടില്ലെന്നും, കുടുംബത്തില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ ശിക്ഷ എല്ലാവര്‍ക്കും നല്‍കുന്നത് ശരിയല്ല എന്നും നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചു.വ്യക്തിപരമായി എനിക്ക് പുരസ്‌ക്കാരം ലഭിക്കാത്തതില്‍ വിഷമമില്ല.എന്നാല്‍ സിനിമ പൂര്‍ണ്ണമായി തഴഞ്ഞതെന്തിനെന്ന് എന്നറിയില്ല.മികച്ച നടനുളള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലെ അതുപോലെ ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ് .
അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാരുന്നില്ലെ.എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്.ഹോം സിനിമയുടെ പിന്നില്‍ വലിയ ക്രൂ ഉണ്ടായിരുന്നു. കോറോണ കാലത്ത് സര്‍ക്കാര്‍ തന്ന പരിമിതികള്‍ക്കുളളില്‍ ചെയ്ത സിനിമയാണ്.സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നം. പലരും ഒടിടി പ്ലാറ്റ്‌ഫോം അറിഞ്ഞു തുടങ്ങിയത് ത്‌ന്നെ ഹോം സിനിമയ്ക്ക് ശേഷമാണ്.സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.സിനിമയെ ഒഴിവാക്കാന്‍ ആദ്യമെ കാരണം കണ്ടെത്തിയിട്ടുണ്ടാകും’.
‘യോഗമില്ലാത്തതിനാലാവാം പുരസ്‌ക്കാരത്തിന് പിരിഗണിക്കാതെന്ന് മഞ്ജുപിളള പ്രതികരിച്ചു.നല്ല സിനിമ കാണാ്‌തെ പോയതില്‍ വിഷമമുണ്ട് കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും’ മഞ്ജുപിള്ള പറഞ്ഞു.
സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ പല പ്രമുഖരും രംഗത്ത് വന്നു ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന് ഇന്ദ്രന്‍സിന്റെ ചിത്രം പങ്ക് വെച്ച്, രമ്യ നമ്പീശന്‍ പറഞ്ഞു. ഷാഫി പറമ്പിലും ഇന്ദ്രന്‍സിന്റെ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്.മികച്ച നടന്‍ ഇന്ദ്രന്‍സ് ആണെന്ന് നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…