Saturday, April 20, 2024
spot_img

സിനിമ താരം ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോൺട്രാക്ട് പുറത്ത്; താരത്തിന്റെ ആദ്യ പ്രതിഫലത്തിന്റെ വിശദാംശങ്ങളും പഴയകാല ചിത്രങ്ങളും ചർച്ചയാകുന്നു

ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994 മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
.

ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടിന് വേണ്ടിയാണ് 1992-ൽ ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത് . താരത്തിന് മിസ് വേൾഡ് പട്ടം ലഭിക്കുന്നതിന് മുൻപ് ആയിരുന്നു ഈ കോൺട്രാക്ട്. അതുകൊണ്ട് തന്നെ 1,500 രൂപ ആയിരുന്നു താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ശമ്പളത്തെ കുറിച്ചുള്ള ചർച്ച സജീവമായി.

കൂടാതെ വിമൽ ഉപധ്യായ എന്ന ഫോട്ടോഗ്രാഫർ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി

ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചതിങ്ങനെ, ‘1992ൽ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്’.

‘ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നു’- എന്ന് മറ്റൊരു ഉപഭോക്താവും കുറിച്ചു.

Related Articles

Latest Articles