Spirituality

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു; ജില്ലയിൽ ഇന്ന് അവധി

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിൽ ഇന്ന് ആയില്യ മഹോത്സവം. നാഗങ്ങൾ അതിരുകാക്കുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് തുലാ മാസത്തിലെ ആയില്യം നാള്‍. സര്‍പ്പ പ്രീതിക്കും അനന്തഭഗവാന്റെ ദർശന സൗഭാഗ്യവും തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുന്നത്.

മഹാ​ദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിക്കുക. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാ​ഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകൾ നടക്കും. രാവിലെ 9.30-ന് മണ്ണാറശാല അമ്മ സാവിത്രി അന്തർജനം നിലവറയ്‌ക്ക് സമീപം തെക്കെതളത്തിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകും. മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധി വർഷമായതിനാൽ കലാപരിപാടികൾ ഒഴിവാക്കിയാണ് ആയില്യം മഹേത്സവം നടക്കുക. അമ്മ സംവത്സര വ്രതദീക്ഷയിൽ തുടരുന്നതിനാൽ ആയില്യം നാളിലെ എഴുന്നള്ളത്തും നിലവറയ്‌ക്ക് സമീപം വിശേഷാൽ പൂജകളും ഉണ്ടായിരിക്കില്ല.

ക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ല.

കഴിഞ്ഞ ദിവസം നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു. ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. രാവിലെ ഭക്തർക്ക് പടിഞ്ഞാറെ ​ഗോപുരം വഴിയാണ് പ്രവേശനം നൽകിയിരുന്നത്. എന്നാൽ തിരക്ക് വർദ്ധിച്ചതോടെ ദർശനം കിഴക്ക് വശത്തേക്ക് മാറ്റുകയായിരുന്നു. രാത്രി വൈകിയും ഭക്തരുടെ ഒഴുക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തന്നെ മണ്ണാറാശാലയിലെ പുതിയ അന്തർജനം സാവിത്രി അന്തർജനം നിലവറയുടെ തെക്ക് ഭാ​ഗത്ത് ദർശനം നൽകിയിരുന്നു.

anaswara baburaj

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

2 hours ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

5 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

5 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

6 hours ago