കൊച്ചി :പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ രു ലക്ഷത്തിലേറെ യുവതി യുവാക്കളുടെ സാന്നിധ്യമുണ്ടാകുമെന്ന് വ്യക്തമാക്കി യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണ. ഇപ്പോൾ തന്നെ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ ആയെന്നാണ് പ്രഫുൽ കൃഷ്ണ പറയുന്നത്.ഇനിയും നിരവധി യുവതി യുവാക്കളെ പ്രതീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളെ കാണുന്നതിൽ എന്തിനാണ് ഡിവൈഎഫ്ഐക്ക് ഭയമെന്നും ഡിവൈഎഫ്ഐക്ക് ഉള്ള മറുപടി യുവമോർച്ചയുടെ ഏതെങ്കിലും പഞ്ചായത്ത് പ്രസിഡൻ്റ് നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

