Marad Massacre
കോഴിക്കോടിന്റെ കടല്‍ത്തീരത്തെ ചോരയില്‍ മുക്കിയ കൂട്ടക്കുരുതി അരങ്ങേറിയ മാറാട് കൂട്ടക്കുരുതിക്ക് ഇന്ന് പതിനാറ് വയസ്. ചരിത്രത്തിനെ ഇന്നും ഭയപ്പെടുന്ന ഒര്‍മ്മയാണ് മാറാട് കൂട്ടക്കുരുതി. 2003 മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്, വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. മെയ് രണ്ടിനാണ് സമാനതകളില്ലാത്ത ക്രൂരത മാറാട് കടപ്പുറത്ത് അരങ്ങേറിയത്.
കേരളത്തിന്റെ തീര പ്രദേശങ്ങളില്‍, ഭീകരവാദസംഘടനകള്‍, ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, വൈകിട്ട് ഏഴു മണിയോടെ എട്ടുപേര്‍ കൊല്ലപ്പെടുകയും, പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്.
വര്‍ഗീയകലാപത്തിന്റെ പുകമറ സൃഷ്ടിച്ചു കൊണ്ട് ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറം രക്തക്കളമാക്കി തീര്‍ത്തപ്പോള്‍ ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നില്‍ക്കുന്നു.
സംഭവത്തില്‍ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതിയും, 24 പേര്‍ക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിരാകരിച്ചു. കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന, ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശവും ഹൈക്കോടതി വിധിയും അട്ടിമറിക്കുകയായിരുന്നു.
ഉന്നത സിപിഎം-ലീഗ് നേതാക്കളിലേക്ക് അന്വേഷണം ചെന്നെത്തുമെന്ന ഭയവും സിബിഐ അന്വേഷണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം നിരാകരിക്കാന്‍ കാരണമായി. എന്നാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവില്‍ പ്രതിഷേധം ശക്തമാക്കി.
തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെയും, നാഷണല്‍ ഡെവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞു. കൂട്ടക്കൊലയ്ക്ക് ശേഷം അടുത്തുള്ള, മാറാട് പള്ളിയില്‍ നിന്നും, രക്തം പുരണ്ട വാളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
16 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളം ഐഎസ് ഭീകരരുടെ താവളമായി മാറുമ്പോള്‍ കേരളത്തില്‍ നടന്ന ഭീകരാക്രമണമാണ് മാറാട് കടപ്പുറത്തുണ്ടായതെന്ന് പറയാം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ പ്രധാന ആരോപണം. ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തിയവര്‍ക്കു താക്കീതായിരുന്നു ഈ സംഭവം. കൂട്ടക്കൊല നടന്ന സമയത്ത് സിബിഐ അന്വേഷണം നടന്നിരുന്നെങ്കില്‍ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാമായിരുന്നു. കേരളം ഐഎസ്പോലുള്ള തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയാവാന്‍ ഇതാണ് കാരണമെന്നും ഹൈന്ദവ സംഘടനകള്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാറാട് കൂട്ടക്കുരുതി ഏറെ ചര്‍ച്ചയ്ക്കുവഴിവയ്്ക്കും.
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…
ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…
വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…
അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…
മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…