Saturday, December 20, 2025

മരട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കമ്പനിയെ നാളെ തെരഞ്ഞെടുക്കും

കൊച്ചി: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കമ്പനിയെ നാളെ തെരഞ്ഞെടുക്കും. മൂന്ന് കമ്പനികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. എന്‍ജിനിയര്‍ എസ് ബി സര്‍വതേ നാളെ മരടിലെത്തിയ ശേഷമായിരിക്കും കമ്പനിയെ തെരഞ്ഞെടുക്കുക. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നിയമോപദേശം നല്‍കുന്നതിനായി കഴിഞ്ഞ ദിവസമാണ് സംസ്ഥാനസര്‍ക്കാര്‍ എസ് ബി സര്‍വതേയെ ചുമതലപ്പെടുത്തിയത്.

200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ളയാളാണ് സര്‍വതേ. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്‍റെ ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി കൂടിയായ ഇദ്ദേഹം.

Related Articles

Latest Articles