Categories: Kerala

നഗരസഭയ്ക്ക് മറുപടിയുമായി ഫ്ലാറ്റുടമകൾ; അർഹമായ നഷ്ടപരിഹാരം നൽകാതെ ഒഴിയില്ല

കൊച്ചി: അർഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒഴിയില്ലെന്ന് മരടിലെ ഫ്ലാറ്റുടമകൾ വ്യക്തമാക്കി. ഫ്ലാറ്റുകൾ എത്രയും പെട്ടെന്ന് ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസിന് മറുപടിയായാണ് 12 ഫ്ലാറ്റുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റുകൾ ഒഴിയാൻ അനുവദിച്ച സമയത്തിൽ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, തിങ്കളാഴ്ചയോടെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരും.

അഞ്ചു ദിവസത്തിനകം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്നും ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടിസുകളിൽ പറയുന്നത്. ഇതവസാനിക്കാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. അഞ്ചു ഫ്ളാറ്റുകളിലുമായി മുന്നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇതിൽ പലരും സ്ഥിര താമസക്കാരല്ല. ഉടമകൾ പ്രതിഷേധം ശക്തമാക്കുമ്പോൾ, മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് .

അതേസമയം, ഫ്ളാറ്റ് നിർമ്മാണ കമ്പനികൾ നടത്തിയ നിയമ ലംഘനത്തിന് തങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് അഭ്യർത്ഥിച്ച് മരടിലെ ഫ്ളാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കടഹർജി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളും അനുകൂല ഇടപെടൽ നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഫ്ളാറ്റുടമകളെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ ഉൾപ്പെടെ നിരവധിപേർ രംഗത്ത് വന്നിരുന്നു. ഫ്ളാറ്റുടമകളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും, എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന താമസക്കാരെ അധികാരികൾ കേൾക്കണമെന്നും ഫ്ളാറ്റുടമകളെ സന്ദർശിച്ച ശേഷം കെമാൽ പാഷ പറഞ്ഞു.

തിരുവോണ ദിവസം മരട് ഭവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാലു ഫ്ളാറ്റുകളിലെയും താമസക്കാർ നഗരസഭാ ഓഫീസിന് മുമ്പിൽ പട്ടിണി സമരം നടത്തിയിരുന്നു. കുടിയൊഴിപ്പിക്കൽ നടപടികളുമായി സർക്കാരും നഗരസഭയും മുമ്പോട്ടുപോകുന്നത് പരിഗണിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി സങ്കടഹർജി അയയ്ക്കുക. സംസ്ഥാനത്തെ മുഴുവൻ എം എൽ എമാർക്കും നിവേദനവും സമർപ്പിക്കും.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

3 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

3 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

4 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

4 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

5 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

5 hours ago