Kanthapuram
കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം (Markaz Knowledge City Building Crash) നിർമ്മിച്ചത് തോട്ടഭൂമിയിലെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിർമ്മാണത്തിനിടെ തകർന്നുവീണ കെട്ടിടം തോട്ടഭൂമിയിൽ ആണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കോടഞ്ചേരി വില്ലേജിൽ നിന്ന് കമ്പനി ഉടമകൾക്ക് നൽകിയ കൈവശ സർട്ടിഫിക്കറ്റിൽ സ്ഥലം തോട്ടഭൂമി ആണെന്ന് വ്യക്തമാണ്. അതേസമയം ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള നിയമലംഘനങ്ങൾ ആണ് നടന്നിട്ടുള്ളതെന്നും, കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും സമൂഹമാധ്യമങ്ങളിലുൾപ്പെടെ ആവശ്യം ഉയരുണ്ട്.
നോളജ് സിറ്റിയിലെ ഡിജിറ്റൽ ബ്രിഡ്ജ് ഇന്റർനാഷണൽ എന്ന കമ്പനി കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ കോടഞ്ചേരി വില്ലേജ് നൽകിയ കൈവശാവകാശ രേഖയിൽ ഈ കാര്യം വ്യക്തമാണ്. അതോടൊപ്പം തന്നെ സ്ഥലം ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയാണെന്ന് കൈവശാവകാശ സർട്ടിഫിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിർമ്മാണ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദനീയം അല്ലാത്ത ഭൂമിയാണെന്ന് രേഖയിൽ വ്യക്തമാണ്.
പക്ഷെ കമ്പനി നിർമ്മാണത്തിൽ നിന്ന് പിന്മാറിയില്ല. ഇവർ പഞ്ചായത്തിനെ സമീപിച്ചു. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച തോട്ടഭൂമി എന്ന് രേഖപെടുത്തിയിരിക്കുന്നതിനാൽ, നിർമ്മാണാനുമതി നൽകാൻ കഴിയുമോ എന്നത് സംബന്ധിച്ച് റവന്യു അധികാരികളിൽ നിന്ന് രേഖ ഹാജരാകേണ്ടതാണെന്ന് അപേക്ഷ പരിശോധിച്ച കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി മറുപടിയും നൽകിയിരുന്നു.
എന്നാൽ അത്തരത്തിൽ ഒരു രേഖ ലഭിക്കില്ലെന്ന് ബോധ്യമുള്ള കമ്പനി അനുമതി ഇല്ലാതെ തന്നെ നിർമ്മാണം തുടങ്ങുകയായിരുന്നു. കെട്ടിടനിർമ്മാണം രണ്ടാം നിലയിൽ എത്തിയപ്പോൾ ഒരു ഭാഗം തകർന്നുവീണു. തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിരിക്കുകയാണ്. കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി ക്രമക്കേട് സ്ഥിരീകരിച്ചുകൊണ്ട് ലാൻഡ് ബോർഡ് സെക്രട്ടറിക്ക് വില്ലേജ് ഓഫീസർ നൽകിയ കത്തും പുറത്ത് വന്നിരിക്കുകയാണ്. കോടഞ്ചേരി വില്ലേജിൽ വെഞ്ചേരി റബ്ബർ എസ്റ്റേറ്റിന്റെ പേരിൽ കാണിക്കുന്ന ആധാരങ്ങളിൽ, നോളജ് സിറ്റി എന്ന് അറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്‌ത വ്യക്തികളുടെയും കമ്പനികളുടെയും പേരിൽ ഹോട്ടലുകൾ, മെഡിക്കൽ കോളേജ്, സ്‌കൂളുകൾ, ഫ്ലാറ്റുകൾ, കൺവെൻഷൻ സെന്ററുകൾ എന്നീ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതിനാൽ തോട്ടഭൂമി തരംമാറ്റിയതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നിർവ്വാഹമില്ലെന്നും വില്ലേജ് ഓഫീസറുടെ കത്തിൽ പറയുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…