കോഴിക്കോട്: താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്നു വീണു. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്ന് വീണത്. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിലുണ്ടായിരുന്ന നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. പതിനഞ്ച് പേരാണ് കെട്ടിടത്തില്‍ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും പുറത്തെത്തിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒന്നാം നിലയുടെ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടയാണ് അപകടമുണ്ടായത്. തൂണ്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ മാറ്റി മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധനയിലാണ്.

