Maria Sharapova announces engagement with Alexander Gilkes. shares pictures in instagram post.
മോസ്കോ : ടെന്നീസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിൽ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിച്ചിരുന്നു. 41കാരനായ അലക്സാണ്ടർ ജിൽക്സുമായി വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ? – അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.
സെർബിയയിൽ ജനിച്ച ഷറപ്പോവ ലോക ഒന്നാം നമ്പർ താരമായിരുന്നു. 2004ൽ 17ാം വയസിൽ വിമ്പിൾഡൻ ജേതാവായി. 2005ൽ ലോക ഒന്നാം നമ്പർ താരമായി. 2006ൽ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം, 2008ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, 2012ൽ ഫ്രഞ്ച് ഓപ്പൺ കിരീടം, ലണ്ടൻ ഒളിംപിക്സിൽ വെള്ളി തുടങ്ങിയവ സ്വന്തമാക്കി. 2016ൽ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ വിലക്കു നേരിട്ടെങ്കിലും 2017ൽ മത്സരരംഗത്തേക്കു തിരിച്ചെത്തി. പക്ഷേ, പഴയ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല. ഷറപ്പോവ 373ാം റാങ്കിലിരിക്കെയാണ് വിരമിച്ചത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…