CRIME

വിവാഹ അഭ്യർത്ഥന നിരസിച്ചു;തെലങ്കാനയിൽ പട്ടാപ്പകൽ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ്:തെലങ്കാനയിൽ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പട്ടാപ്പകൽ അൻപതോളം യുവാക്കൾ വീട് ആക്രമിച്ച് 24 കാരിയെ തട്ടിക്കൊണ്ടു പോയി. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രംഗറെഡ്ഡിയിലെ അഡിബത്‌ല മേഖലയിൽ വെളളിയാഴ്ചയായിരുന്നു സംഭവം.യുവതിയുടെ മാതാപിതാക്കളെ യുവാക്കൾ മർദ്ദിക്കുന്നതും വീട് അടിച്ചു തകർക്കുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബിഡിഎസ് ബിരുദം നേടിയ ശേഷം ഹൗസ് സർജനായി ജോലി ചെയ്യുന്ന യുവതിയെ ആണ് തട്ടിക്കൊണ്ടു പോയത്.വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾ യുവാക്കൾ നശിപ്പിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു.യുവാക്കളെ പിന്തിരിപ്പിക്കാൻ പുറത്തിറങ്ങിയ യുവതിയുടെ പിതാവിനെ മർദ്ദിച്ചു . ഇരുമ്പ് ദണ്ഡും വടിയും കല്ലും ഉൾപ്പെടെയുളളവയുമായി അക്രമാസക്തരായിട്ടാണ് യുവാക്കൾ എത്തിയത്.

നവീൻ റെഡ്ഡി എന്ന യുവാവ് വിവാഹ അഭ്യർത്ഥനയുമായി യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബം പറഞ്ഞു. ഇയാളുടെ അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പെൺകുട്ടിയുടെ വീടിന് എതിർവശം ടീ ഷോപ്പ് നടത്തുകയാണ് നവീൻ. മൾട്ടി ലെവൽ മാർക്കറ്റിംഗ് ബിസിനസിൽ ഉൾപ്പെടെ ഇയാൾ സജീവമാണ്. ഇങ്ങനെ ലഭിച്ച പണം കൊണ്ട് ഇയാൾ യുവതിക്ക് കാർ വാങ്ങിക്കൊടുത്തതായും റിപ്പോർട്ടുകളുണ്ട്. ബാഡ്മിന്റൺ കോർട്ടിൽ വെച്ചാണ് യുവതിയെ നവീൻ പരിചയപ്പെടുന്നത്. നവീനുമായി അടുപ്പം ഉണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവതി അറിയിച്ചിരുന്നു.

അതേസമയം മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ യുവതിയെ കണ്ടെത്തിയതായും സംഭവത്തിൽ 18 പേരെ അറസ്റ്റ് ചെയ്തതായും രചകോണ്ട കമ്മീഷണറേറ്റ് അഡീഷണൽ കമ്മീഷണർ സുധീർ ബാബു വ്യക്തമാക്കി. മുഖ്യപ്രതി നവീൻ ഉൾപ്പെടെ ബാക്കിയുളളവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 307 ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുളളതെന്നും ഗൗരവമായ പ്രശ്‌നമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു.

B4 Admin

Recent Posts

ഭഗവാൻ ശ്രീരാമനെ പുകഴ്ത്തിയ ജാവേദ് അക്തറിനെതിരെ മൗലാന സാജിദ് റഷീദി: പേര് ‘റാം പാൽ’ എന്നാക്കാൻ പരിഹാസം

ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…

42 minutes ago

ദില്ലിയിൽ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ പുണ്യപേജുകൾ കീറിയതായി ആരോപണം: 45കാരൻ അറസ്റ്റിൽ, പ്രതിഷേധവുമായി സിഖ് സമൂഹം

ദില്ലിയിലെ പശ്ചിമ മേഖലയിലുള്ള തിലക് നഗറിലെ ഷാഹ്പുര ഗുരുദ്വാരയിൽ സിഖ് മതവിശുദ്ധ ഗ്രന്ഥമായ ശ്രീ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ചതായി…

47 minutes ago

പാകിസ്ഥാനെ വീഴ്ത്തി ഭാരതത്തിന് പത്താം സാഫ് കിരീടം: തുടർച്ചയായി മൂന്നാം കിരീടനേട്ടത്തോടെ ചരിത്ര ഹാട്രിക്

ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പാകിസ്ഥാനെ 2–1ന് പരാജയപ്പെടുത്തി ഭാരതം കിരീടം നിലനിർത്തി. ഇതോടെ പത്താം…

1 hour ago

അതിർത്തി കടന്നെത്തിയ ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് സൈനികർ കൈയേറ്റം ചെയ്തതായി ആരോപണം: ദൃശ്യങ്ങൾ പുറത്ത്, സൈനികൻ സുരക്ഷിതമായി ഭാരതത്തിൽ തിരിച്ചെത്തി

മേഘാലയയിലെ ഭാരത്–ബംഗ്ലാദേശ് അതിർത്തിയിൽ അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ ബംഗ്ലാദേശ് അതിർത്തി സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി)…

1 hour ago

ആസാം ഖാന് ഇടക്കാല ജാമ്യം: അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇ.ഡി

സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മന്ത്രിയുമായ ആസാം ഖാന് അലഹബാദ് ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിനെതിരെ സുപ്രീം കോടതിയെ…

2 hours ago

ഭീകരർക്ക് ഇനി രക്ഷയില്ല: കുൽഗാമിൽ മസ്ജിദിനുള്ളിൽ ഒളിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വളഞ്ഞ് ഇന്ത്യൻ സൈന്യം!

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരവിരുദ്ധ വേട്ട ശക്തമാക്കിയ സുരക്ഷാ സേന, ലഷ്കർ-ഇ-തൊയ്ബ കമാൻഡറായ ലത്തീഫ് ഭട്ടിനെ ഒരു മസ്ജിദിനുള്ളിൽ…

2 hours ago