Marriage
റാഞ്ചി: വരന്റെ ബബന്ധുക്കൾ വിവാഹ ദിവസം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാൽ വിവാഹം വേണ്ടെന്നു വെച്ച് വധുവും ബാംഹുക്കളും. ഝാര്‍ഖണ്ഡിലെ റാഞ്ചി ജില്ലയിലാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചത്.
വിവാഹദിവസം വരന്റെ ബന്ധുക്കള്‍ അഞ്ചു ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനു കാരണമായത്. വധുവിന്റെ പിതാവ് തന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്തിയെങ്കിലും വരനും സംഘവും കടുംപിടുത്തം തുടര്‍ന്നതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിലേക്കും വഴിവെച്ചത്.
പണം നല്‍കിയാലേ വിവാഹം നടക്കൂ എന്ന് വരനും ബന്ധുക്കളും നിലപാടെടുത്തു. തുടര്‍ന്ന് വധുവും ബന്ധുക്കളും വിവാഹം വേണ്ടെന്നുവയ്ക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
വിവാഹദിവസം വധുവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പാണ് സ്ത്രീധനത്തിന്റെ പേരില്‍ ഇരുവിഭാഗവും ഏറ്റുമുട്ടൽ ആരംഭിച്ചത്. വരന്റെ ബന്ധുക്കള്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തേതന്നെ സ്ത്രീധനമായി നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ നല്‍കിയ വധുവിന്റെ അച്ഛന്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു.
വിവാഹനിശ്ചയ സമയത്ത് 2.5 ലക്ഷം രൂപയും സ്വര്‍ണ മോതിരങ്ങളും ഇരുചക്രവാഹനവും സ്വര്‍ണ ചെയിനും നിരവധി ആഡംബര വസ്തുക്കളും നല്‍കിയെന്ന് വധുവിന്റെ അമ്മ പറയുന്നു.
തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. കസേരയും മറ്റുമെടുത്ത് പരസ്പരം അടിക്കുകയും സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ വിവാഹവേദിയിലെത്തിയ പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി. വധുവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…