vigilance-arrests-female-overseer-while-accepting-bribe
ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിലായി. തമിഴ്നാട് രാജപാളയത്തെ മലയതിപ്പട്ടി പള്ളിയിലെ പാസ്റ്റര്‍ ആയ ജോസഫ് രാജയാണ് അറസ്റ്റിലായത്. പള്ളിയിലെ നിത്യ സന്ദര്‍ശകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ ദിവസം അമ്മയെ തേടി പെണ്‍കുട്ടി പള്ളിയില്‍ എത്തിയിരുന്നു. പെണ്‍കുട്ടിയെ കണ്ട ജോസഫ് രാജ മുറിയിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നി അമ്മ പരിശോധിച്ചപ്പോഴാണ് പീഡിപ്പിക്കപെട്ടതായ കാര്യം അറിയുന്നത്.തുടര്‍ന്ന്, രാജപാളയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ജോസഫിനെ പിന്നീട് റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് 'ഫ്രോഡ്…
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…