തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ് പന്തളം കൊട്ടാരം നിർവ്വാഹക സംഘം അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.
പന്തളം മങ്ങാരം മരുതവനയിൽ ശ്രീ.നാരായണപിള്ളയുടെയും ശ്രീമതി ജാനകി അമ്മയുടെയും മകനായി 1950 ൽ ആണ് അദ്ദേഹത്തിൻ്റെ ജനനം. കഴിഞ്ഞ 40 വർഷക്കാലമായി തിരുവാഭരണ വാഹകസംഘത്തിലുളള അദ്ദേഹത്തെ ബന്ധുവായ പരേതനായ മുൻ ഗുരുസ്വാമി ഭാസ്കരപിള്ള യാണ് ഈ വാഹകസഘത്തിൽ കൊണ്ടുവന്നത്. തികഞ്ഞ ഒരു അയ്യപ്പ ഭക്തനാണ് ശിവൻകുട്ടി സ്വാമി വർഷങ്ങളായി ഭാഗവത പാരായണം നടത്തി വരുന്നു

