കൊല്ലം: ‘കപ്പലണ്ടിയുടെ എരിവ് കുറഞ്ഞു’ എന്ന പേരില്‍ തുടങ്ങിയ തര്‍ക്കം കൊല്ലം ബീച്ചില്‍ കൂട്ടയടിയിലും പോലീസ് കേസിലും കലാശിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം
കൊല്ലം ബീച്ച് സന്ദര്‍ശിക്കാനെത്തിയ കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശികളായ കുടുംബവും കച്ചവടക്കാരും തമ്മിലാണ് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.
ബുധനാഴ്ച വൈകീട്ടാണ് ബീച്ചില്‍ വച്ച് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങിയ സംഘം ബീച്ചിന് സമീപത്തെ കടയില്‍ നിന്നും കപ്പലണ്ടി വാങ്ങിയിരുന്നു.
തുടര്‍ന്ന് കപ്പലണ്ടി കഴിച്ചപ്പോള്‍ എരിവ് കുറഞ്ഞെന്ന് പറഞ്ഞ് തിരികെ എടുക്കണമെന്ന് സംഘത്തിലെ യുവാവ് പറഞ്ഞു.
എന്നാൽ കോവിഡ് സാഹചര്യത്തില്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ വയോധികനായ കച്ചവടക്കാരന് വിസമ്മതികുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ യുവാവ് കപ്പലണ്ടി കച്ചവടക്കാരന്റെ മുന്നില്‍ വച്ച് വാങ്ങിയ കപ്പലണ്ടി വലിച്ചെറിയുകയും ചെയ്തു.
തുടര്‍ന്ന് സമീപത്തെ കച്ചവടക്കാരും ഇടപെട്ടതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പള്ളിക്കല്‍ സ്വദേശിയായ യുവാവിന്റ അമ്മക്കും ഐസ്ക്രീം കച്ചവടക്കാരനും പരിക്കേറ്റു. സംഘര്‍ഷസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടുകയും ചെയ്തു.
വിവരമറിഞ്ഞ് കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടര്‍ക്കും പരാതിയില്ലായിരുന്നു. എന്നാല്‍, പൊതുസ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കിയതിന് പോലീസ് സ്വമേധയാ കേസെടുത്ത് ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…