Monday, December 15, 2025

ബെംഗളൂരുവിൽ കത്തിക്കയറി രോഹിത് ശർമ! അഫ്‌ഗാനെതിരെ പടുകൂറ്റൻ സെഞ്ചുറി

ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. പടുകൂറ്റൻ സെഞ്ചുറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി -20 യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉയർത്തി. 69 പന്തിൽ എട്ടു സിക്സറുകളും 11 ഫോറുകളുമടക്കം പുറത്താകാതെ 121 റണ്‍സാണ് രോഹിത് ഇന്ന് അടിച്ചെടുത്തത്. 22–4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ രോഹിത്തും റിങ്കു സിങ്ങും ചേർന്നാണ് റൺ കൊടുമുടിയിലേക്ക് കൈപിടിച്ചു കയറ്റിയത് .

ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്‌വാളിനെ നഷ്ടമായി. സ്കോർ 18ൽ നിൽക്കെ ഫരീദ് അഹമ്മദിന്റെ പന്തിൽ മുഹമ്മദ് നബിക്ക് പിടികൊടുത്താണ് ജയ്‌സ്‌വാൾ (6 പന്തിൽ 4) പുറത്തായത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും സഞ്ജു സാംസണും റണ്ണൊന്നും എടുക്കാതെയും കഴിഞ്ഞ കളികളിലെ ഹീറോ ദുബെ ഒരു റൺസ് മാത്രമെടുത്തുംപുറത്തായതോടെ ഇന്ത്യ ഞെട്ടി. തുടർന്നായിരുന്നു രോഹിത് – റിങ്കു സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. റിങ്കു 39 ബോളിൽ ആറു സിക്സറുകളും രണ്ടു ഫോറും ഉൾപ്പെടെ 69 റൺസാണ് അടിച്ചെടുത്തത്. അഫ്‌ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മാലിക് മൂന്നു വിക്കറ്റുകളും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ നിലവിൽ 19 ഓവറിൽ 194 / 6 എന്ന നിലയിലാണ്

Related Articles

Latest Articles