Sunday, December 14, 2025

ഹൂഗ്ലിയിൽ ബിജെപിയുടെ രാമനവമി ശോഭായാത്രയ്ക്കിടെ വൻ സംഘർഷം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വം

കൊൽക്കത്ത :പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെ വൻ സംഘർഷവും വ്യാപക കല്ലേറും നടന്നു. ശോഭായാത്രയിൽ പങ്കെടുത്ത വാഹനങ്ങൾ തകർക്കപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്തു . ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ശോഭായാത്രയ്ക്കിടെയാണ് സംഘർഷം.

അതെസമയം ഹൗറയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ബിജെപി വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സംബന്ധിച്ച് ഗവർണർ സി.വി.ആനന്ദ ബോസും മമത ബാനർജിയും ചർച്ച നടത്തി.

Related Articles

Latest Articles