Kerala

വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരിവേട്ട; എയർബസിൽ നിന്ന് പിടിച്ചെടുത്തത്, ഹാഷിഷ് ഓയിലും കഞ്ചാവും

വാളയാർ: വാളയാർ ചെക്പോസ്റ്റിൽ വൻ ലഹരി വേട്ട. ഹാഷിഷ് ഓയിലും കഞ്ചാവുമായി ദീർഘ ദൂര ബസിലെ ഡ്രൈവറും ക്ലീനറും പിടിയിൽ. രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി ക്ലീനർ അജി, 15 ഗ്രാം കഞ്ചാവുമായി ഡ്രൈവർ അനന്തു എന്നിവരാണ് പിടിയിലായത്. ഡ്രൈവറുടെ ലൈസൻസും മറ്റ് രേഖകളും ആർടിഓ ഓഫീസിൽ ഹാജരാക്കി.

ഇന്ന് രാവിലെയാണ് പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ എയർ ബസിലെ ഡ്രൈവറുടെയും ക്ലീനറുടേയും പക്കൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടുകയായിരുന്നു. പരിശോധന നടക്കുമ്പോൾ മറ്റൊരാളായിരുന്നു ബസ് ഓടിച്ചിരുന്നത്.

പകൽ സമയത്ത് വാഹനം നിർത്തിയിടുമ്പോൾ ഉപയോഗിക്കാൻ കരുതിയ ലഹരി വസ്തുക്കളാണ് ഇതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി. ബസുകളിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നുണ്ടോ എന്നത് അറിയാൻ പരിശോധനകൾ ഇനി വരും ദിവസങ്ങളിലും തുടരുമെന്ന് എക്സൈസ് അറിയിച്ചു.

Meera Hari

Recent Posts

അഴിമതി വേണോ വികസനം വേണോ…? ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കേണ്ടത്ത് ജനങ്ങളാണെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത്…

5 mins ago

ദുബായിൽ നിന്ന് വന്ന സ്വർണ്ണത്തിന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ച് കസ്റ്റംസ് I SHASHI THAROOR

മണിക്കൂറുകളായി ചോദ്യം ചെയ്യൽ തുടരുന്നു! ഒന്നും വിട്ടുപറയാതെ പ്രതികൾ ! പങ്കില്ലെന്ന് തരൂർ I GOLD SMUGLING CASE

32 mins ago

ദുബായിൽ നിന്ന് സ്വർണ്ണക്കടത്ത്; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശശി തരൂരിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ദില്ലി: ദുബായിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.…

56 mins ago

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

1 hour ago

രാജ്യാന്തര അവയവക്കടത്ത് കേസ്; അന്വേഷണ സംഘം ഹൈദരാബാദില്‍! മൂന്നാമനായി തിരച്ചിൽ ശക്തം

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനുവേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ​ഇറാ​നി​ലെ അ​വ​യ​വ…

2 hours ago

എക്സാലോജിക്കിന്‍റെ പേരിൽ വിദേശത്തുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷിക്കണം; ഷോൺ ജോർജിന്‍റെ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കൊമേഴ്ഷ്യൽ ബാങ്കിലുളള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ…

2 hours ago