India

മഹാരാഷ്ട്രയിൽ വൻ മയക്കുമരുന്ന് വേട്ട; 500 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്‌ട്രയിലെ സംഭാജി നഗർ(ഔറംഗബാദ്) ജില്ലയിൽ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്. 500 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

200 കോടി രൂപയുടെ മയക്കുമരുന്നും മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 300 കോടി രൂപയുടെ അസംസ്കൃത വസ്തുക്കളുമാണ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്. കൊക്കെയ്ൻ, കെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഓപ്പറേഷനിൽ മൂന്ന് പേരെയും ഏജൻസികൾ അറസ്റ്റ് ചെയ്തു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മറ്റൊരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭാജി നഗറിലെ മൂന്ന് ഫാക്ടറികളിൽ മയക്കുമരുന്ന് നിർമ്മിച്ചതായി അറിഞ്ഞത്. ഇതിനെ തുടർന്നാണ് അന്വേഷണ ഏജൻസികളുടെ പരിശോധന. വിവരമറിഞ്ഞ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെയും ഡിആർഐയുടെയും സംയുക്ത സംഘം സംഭാജി നഗറിലെ വ്യവസായ മേഖലയിലുള്ള ഫാക്ടറികളിൽ പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് കണ്ടെത്താൻ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

21 mins ago

അന്നത്തെ 24 കാരി ഇന്ന് ദില്ലി സർക്കാരിലെ ഒരു സ്ഥാപനത്തിന്റെ മേധാവി ?

ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP

26 mins ago

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

1 hour ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

2 hours ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

2 hours ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

2 hours ago