India

അസമിൽ വൻ ലഹരി വേട്ട; 1100 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ; ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത് ട്രക്കിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ

അസം: 1100 കിലോഗ്രാം കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അസം-ത്രിപുര അതിർത്തിയിൽ നിന്നും ബീഹാർ സ്വദേശിയായ മനീഷ് കുമാറിനെയാണ് പിടികൂടിയത്. 2 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ട്രക്കിലൂടെ കടത്താൻ ശ്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ത്രിപുരയിൽ നിന്നും ഗുവാഹട്ടിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ വലിയ തോതിൽ ലഹരി വസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മാരക അളവിലുള്ള കഞ്ചാവ് കണ്ടെത്തിയത്. ട്രക്കിൽ രഹസ്യ അറയുണ്ടാക്കി കഞ്ചാവ് അതിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

അടുത്ത കാലത്ത് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇതിന് മുൻപ് പലതവണയായി ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇയാൾക്ക് ലഹരി മാഫിയകളുമായുള്ള ബന്ധം അറിയാൻ സാധിക്കുമെന്ന് പോലീസ് പറഞ്ഞു.

B4 Admin

Share
Published by
B4 Admin
Tags: crimeindia

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

8 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

8 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

8 hours ago