Tuesday, December 16, 2025

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ; ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

പൂണെ: കൊവിഷിൽസ് വാക്സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ വന്‍തീപിടുത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്.

വാക്സിൻ നിർമ്മാണ യൂണിറ്റിലല്ല തീ പടർന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വാക്സിൻ ശേഖരണ മേഖല സുരക്ഷിതമാണെന്നാണ് സൂചന. ടെർമിനൽ വൺ ഗേറ്റിൽ സെസ് 3 കെട്ടിടത്തിന്റെ നാലാം നിലയിലേക്കും അഞ്ചാം നിലയിലേക്കും തീ പടർന്നു കഴിഞ്ഞതായാണ് വിവരം. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. പത്തിലധികം അഗ്നിശമന വിഭാഗങ്ങൾ തീയണയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Latest Articles