Saturday, December 20, 2025

കോഴിക്കോട് പന്തീരാങ്കാവിൽ വൻ കവർച്ച ! സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്നു !പ്രതി ഷിബിൻ ലാലിനായി അന്വേഷണം ഊർജ്ജിതം

കോഴിക്കോട് നഗരത്തിൽ വൻ കവർച്ച. പന്തീരാങ്കാവിൽ സ്കൂട്ടറിലെത്തിയയാൾ സ്വകാര്യ ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്നു തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി

ഷിബിന്‍ലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പോലീസ് പുറത്തു വിട്ടിരിക്കുന്നത്. .

ഫറൂഖ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തി സമീപ പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ ആണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തി. പണം കവര്‍ച്ച നടത്തിയതിന് ശേഷം അധിക ദൂരം പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ വാഹനങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്.

പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്നു തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. ഷിബിൻ ലാലിനായി നഗരത്തിൽ ഉടനീളം പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles