പെരുന്ന: മാതൃഭൂമി ദിനപത്രം ബഹിഷ്‌ക്കരിക്കാനുളള തീരുമാനം പിൻവലിച്ച് നായർ സർവ്വീസ് സൊസൈറ്റി. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ എം.പി വീരേന്ദ്രകുമാർ എൻ.എസ്.എസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച മീശ നോവലിൽ ക്ഷേത്ര സംസ്‌കാരത്തെയും വിശ്വാസികളായ സ്ത്രീകളുടെ അന്തസ്സിനെയും അധിക്ഷേപിക്കുന്ന തരത്തിൽ വന്ന പരാമർശത്തെ തുടർന്നാണ് പത്രം ബഹിഷ്‌കരിക്കാൻ എന്‍ എസ് എസ് തീരുമാനിച്ചത്.. ആവിഷ്‌കാരസ്വാതന്ത്രത്തിന്‍റെ പേരിൽ സംഭവത്തെ മാതൃഭൂമി ന്യായീകരിച്ചതാണ് എൻ.എസ്.എസിനെ ഏറെ വേദനിപ്പിച്ചത്.ഇതേ തുടർന്ന് മാതൃഭൂമി ദിനപത്രം ബഹിഷ്‌കരിക്കാൻ എന്‍ എസ് എസ് ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരടക്കമുളളവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും, അവരാരും സർവ്വീസിൽ ഇല്ലെന്നും വീരേന്ദ്രകുമാര്‍ ഉറപ്പ് നൽകി. തങ്ങളുടെ പ്രസിദ്ധീകരണത്തിലെ പരാമർശം ആളുകളെ വേദനിപ്പിച്ചുവെന്ന് തിരിച്ചറിയുന്നു. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും എം പി വീരേന്ദ്രകുമാർ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ബഹിഷ്‌കരണം മാതൃഭൂമി ദിനപത്രത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബഹിഷ്കരണ തീരുമാനം പിൻവലിക്കാൻ തീരുമാനിച്ചത്.പത്രത്തിന്‍റെ ഒന്നരലക്ഷം കോപ്പികളാണ് എന്‍ എസ് എസിന്‍റെ ബഹിഷ്കരണം മൂലം കുറഞ്ഞത്. ഹിന്ദുവ്യവസായികളുടെ ഡസന്‍ കോടികളുടെ പരസ്യവും നഷ്ടമായി.
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…