mavoist attack
പാറ്റ്‌ന: ബീഹാറില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഉണ്ടായ മാവോയിസ്റ്റാക്രമണത്തിൽ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. ചക്രബന്ദ വനമേഖലയില്‍ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.
സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് സിആര്‍പിഎഫ് കോബ്ര യൂണിറ്റ് അസിസ്റ്റന്റ് കമാന്‍ഡന്റ് വിഭോക് കുമാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ സുരേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്‌ഫോടനത്തില്‍ വിഭോക് കുമാര്‍ സിംഗിന്റെ ഇരു കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…