Friday, September 25, 2026

ബീഹാറില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ മാവോയിസ്റ്റാക്രമണം; രണ്ട് ജവാന്മാര്‍ക്ക് പരിക്ക്

പാറ്റ്‌ന: ബീഹാറില്‍ സുരക്ഷാ സേനയ്‌ക്ക് നേരെ ഉണ്ടായ മാവോയിസ്റ്റാക്രമണത്തിൽ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ ഗയാ ജില്ലയിലാണ് സംഭവം. ചക്രബന്ദ വനമേഖലയില്‍ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.

സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരര്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് സിആര്‍പിഎഫ് കോബ്ര യൂണിറ്റ് അസിസ്റ്റന്റ് കമാന്‍ഡന്റ് വിഭോക് കുമാര്‍ സിംഗ്, കോണ്‍സ്റ്റബിള്‍ സുരേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌ഫോടനത്തില്‍ വിഭോക് കുമാര്‍ സിംഗിന്റെ ഇരു കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്.

Related Articles

Latest Articles