nn kakkad award in kerala
കോഴിക്കോട്: സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പക്ഷപാതമില്ലാതെ എഴുതുന്നതിനെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ടെത്താന്‍ കഴിയാത്ത നിരവധി പ്രതിഭകള്‍ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി പുതുക്കോട് പ്രശസ്തി പത്രവും കൈമാറി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ. ആര്യാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ കക്കാട് അനുസ്മരണ പ്രഭാഷണവും ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണവും നടത്തി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.പി. ബാബുരാജ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍, ബാലഗോകുലം കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ ഡോ. മഹേഷ്, മയില്‍പ്പീലി മാസിക എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍, മയില്‍പ്പീലി ചാരിറ്റബിള്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…