Saturday, April 27, 2024
spot_img

സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനകരം; പി.എസ്. ശ്രീധരന്‍പിള്ള

കോഴിക്കോട്: സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്താന്‍ ബാലഗോകുലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പക്ഷപാതമില്ലാതെ എഴുതുന്നതിനെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ബാലഗോകുലത്തിന്റെ സവിശേഷതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ടെത്താന്‍ കഴിയാത്ത നിരവധി പ്രതിഭകള്‍ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. സുകൃതമുള്ള തലമുറയെ വളര്‍ത്തിയെടുക്കാനുള്ള മയില്‍പ്പീലിയുടെയും ബാലഗോകുലത്തിന്റെയും ശ്രമങ്ങള്‍ പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറ‍ഞ്ഞു.

കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങില്‍ പുരസ്‌ക്കാര ജേതാവ് ആദിത്ത് കൃഷ്ണ ചെമ്പത്തിന് സാഹിത്യകാരന്‍ പി.ആര്‍. നാഥന്‍ എന്‍.എന്‍. കക്കാട് പുരസ്‌ക്കാരം സമര്‍പ്പിച്ചു. ഡോ. ഗോപി പുതുക്കോട് പ്രശസ്തി പത്രവും കൈമാറി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ. ആര്യാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ കക്കാട് അനുസ്മരണ പ്രഭാഷണവും ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ആമുഖ പ്രഭാഷണവും നടത്തി. മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി കെ.പി. ബാബുരാജ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍, ബാലഗോകുലം കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ ഡോ. മഹേഷ്, മയില്‍പ്പീലി മാസിക എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍, മയില്‍പ്പീലി ചാരിറ്റബിള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Latest Articles