Friday, May 10, 2024
spot_img

സി പി എം പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രം പയറ്റി സി പി ഐ , വേദപഠനത്തിന്‍റെ ആദ്യ ഘട്ടം കണ്ണൂരില്‍

കണ്ണൂര്‍- ബി ജെ പിയുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സി പി ഐ വേദം പഠിപ്പിക്കുന്നു.

കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ഇ ബാലറാം സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിലാണ് സി പി ഐ വേദപഠനത്തിന്‍റെ ആദ്യഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. എന്‍ ഇ ബാലറാം ജന്മശതാബ്ദി സമാപനത്തിന്‍റെ ഭാഗമായി ഈ മാസം 25 മുതല്‍ മൂന്ന് ദിവസം നീളുന്ന സെമിനാറിന് ഭാരതീയം-2019 എന്നാണ് പേരിട്ടിരിക്കുന്നത്.

ആര്‍ എസ് എസിന്‍റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭയാത്രയ്ക്ക് സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ സാംസ്കാരിക യാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൗമാരക്കാരെ ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി സി പി ഐ രംഗത്തിറങ്ങുന്നത്. വേദം,പുരാണം,ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുക.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം.ഭാരവാഹികളുടെ വിശദമായ സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.ആറ് മാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദസെമിനാര്‍ നടത്താനാണ് പരിപാടി.സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Latest Articles